DearKerala.com is back in action- bigger, better and full of surprises. Join us here
  • support@dearkerala.com
  • +91 82 89 870 970

Petrol/diesel price hiked on Dec 16th, 2015

പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവ് വരുത്തിയതിന് പിന്നാലെ സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിന്മേല്‍ ലിറ്ററിന് 30 പൈസയും ഡീസലിന്മേല്‍ ലിറ്ററിന് 1.17 രൂപയുമാണ് തീരുവ വര്‍ധിപ്പിച്ചത്. ഇതിലൂടെ സര്‍ക്കാരിന് ലഭിക്കുക 2,500 കോടിയുടെ അധികവരുമാനമാണ്. അസംസ്‌കൃത എണ്ണവില കൂപ്പുകുത്തിയതിനെതുടര്‍ന്ന് ബുധനാഴ്ചയാണ് പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും കുറച്ചത്.
അന്താരാഷ്ട്രവിപണിയില്‍ 2009 ഫിബ്രവരിക്കു ശേഷം ആദ്യമായാണ് അസംസ്‌കൃത എണ്ണവില 35 ഡോളറില്‍ താഴെ എത്തുന്നത്. ഇതിനുമുമ്പ് നവംബര്‍ 30ന് പെട്രോളിന് 58 പൈസയും ഡീസലിന് 25 പൈസയും എണ്ണകമ്പനികള്‍ കുറച്ചിരുന്നു. അന്ന് അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് ശരാശരി 41.17 ഡോളറായിരുന്നു വില.

ഡിസംബര്‍ 13ന് ഇത് 35.72 ഡോളറായാണ് കുറഞ്ഞത്. ജനങ്ങള്‍ക്ക് ലഭിച്ചതാകട്ടെ 50 പൈസയുടെ നേട്ടവും. ഒടുവില്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് അതും സര്‍ക്കാര്‍ കവര്‍ന്നു.ആറ് ആഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. നവംബര്‍ ഏഴിന് പെട്രോളിന് 1.60 പൈസയും ഡീസലിന് 30 പൈസയും തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതിലൂടെമാത്രം സര്‍ക്കാരിന് ലഭിക്കുക 3,200 കോടിയുടെ അധികവരുമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *