DearKerala.com is back in action- bigger, better and full of surprises. Join us here
  • support@dearkerala.com
  • +91 82 89 870 970

മനുഷ്യശരീരത്തിൽ ഗ്യാസ് ഉണ്ടാകുന്നതിനുള്ള കാരണങ്ങളും അതിനുള്ള പ്രധിവിധികളും.

എന്താണ് ഗ്യാസിന്റെ ഉപദ്രവം ?

ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ വളരെ വ്യതിയാനങ്ങൾ വരുത്തുന്ന ഒരു സ്ഥിതി ആണ് ഗ്യാസിന്റെ ഉപദ്രവം. ( അസിഡിറ്റി, നെഞ്ഞെരിച്ചിൽ, പുളിച്ചു തികട്ടൽ ഇവയെല്ലാം ഇതിന്റെ ഭാഗമാണ്). ഗ്യാസിന്റെ ഉപദ്രവം ഇന്ന് ജനങ്ങളിൽ സർവ സാധാരണം ആണ്. എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം മിക്കവരും മനസിലാക്കുന്നില്ല.

ഒരു കൈകുഞ്ഞ് വിശക്കുമ്പോഴും, ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ കരയുന്നത് പോലെയും, ഒരു പ്രഷർ കുക്കറിൽ വായു തിങ്ങിയാൽ അത് പുറത്തേക്കു തള്ളുന്നത് പോലെയും നമ്മുടെ കരളിനെ (ലിവർ) അസ്വസ്ഥതകൾ ബാധിക്കുമ്പോൾ കരൾ നല്കുന്ന സൂചനയാണ് ഗ്യാസിന്റെ ഉപദ്രവങ്ങൾ. ഇതു നിസ്സാരമായി തള്ളി കളയാതെ ഗൌരവത്തിൽ എടുത്തു പരിഹരിക്കുക. ഇവ ആധുനികർ തിരിച്ചറിയുന്നത്‌ മഞ്ഞപിത്തം കലശലകുമ്പോഴും, കരൾ മാറ്റി വയ്കേണ്ട സ്ഥിതി എത്തുമ്പോഴും ആണ്. സൂക്ഷിച്ചാൽ ഈ അവസ്ഥയിൽ നിന്നും ഒഴിവാകാം.

ഗ്യാസ് ഉണ്ടാകുന്നതിനുള്ള ചുരുക്കം ചില കാരണങ്ങൾ.

1. ജന്മം കൊണ്ട് ഉണ്ടാകുന്ന തകരാറുകൾ.

ഇതു മാറ്റാൻ നിങ്ങളെ മനസ്സിലാക്കാൻ കഴിവുള്ള അടുത്തുള്ള ഒരു വൈദ്യരെ കണ്ടാൽ അദ്ദേഹം അതിന്റെ മൂല കാരണം കണ്ടെത്തി ചിൽസിചു ഭേദമാക്കുന്നതാണ്.

2. ഉപയോഗിക്കുന്ന ആഹാരങ്ങളിൽ നിന്ന്.

പുളി, എണ്ണയിൽ വറുത്ത ആഹാരങ്ങൾ, ഉഷ്ണം വർദ്ധിപ്പിക്കുന്ന ആഹാരങ്ങൾ ഇവ കഴിച്ചാൽ മേല്പറഞ്ഞ അസ്വസ്ഥതകൾ ഉണ്ടാവുന്നവരന് ഏറെയും. കാരണം രാസമരുന്നുകളിലൂടെയും, രാസ പദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷന്നങ്ങളിലൂടെയും, ഭക്ഷ്യ വസ്തുക്കളിലെ മായങ്ങൾ കൊണ്ടും, എല്ലാവരുടെയും തന്നെ കരളിന് താങ്ങാവുന്നതിലധികം മാലിന്യം ഉണ്ടായിരിക്കുകയാണ്.

3. ജീവിത ശൈലി.

വ്യായാമം ഇല്ലായ്മ, ക്രമം തെറ്റിയുള്ള ആഹാര രീതി, ബേക്കറി സാധനങ്ങൾ, ബ്രോയിലർ ചിക്കൻ, രാസ മരുന്നുകൾ, പാക്കറ്റ് ഫുഡ്‌ മുതലായവ ഒരു ധാരണയും ഇല്ലാതെ ഉപയോഗിക്കുന്നത് കൊണ്ടും, മദ്യം, പുകയില, മയക്കു മരുന്നുകൾ, ഇവ ഉപയോഗിച്ചുള്ള ജീവിത രീതിയും മേല പറഞ്ഞ രോഗങ്ങൾക്ക്‌ കാരണങ്ങൾ ആണ്.

ഇവക്കുള്ള അത്യാവശ്യ ചില പ്രധിവിധികൾ.

1. കമ്പനി മരുന്നുകളിൽ ചിരിവില്യാധി, വരണാധി, പുനർനവാധി മുതലായ കഷായങ്ങൾ നിർദിഷ്ട അളവിൽ ഉപയോഗിക്കുക.

2. കീഴാർനെല്ലി സമൂലം അരച്ച് പാലിൽ ചേർത്ത് കഴിക്കുക.

3. ശുദ്ധി ചെയ്തു പോടിയാക്കിയ അയമോദകം ഒരു നുള്ള് വീതം രണ്ടു നേരം കഴിക്കുക.

4. പെരും ജീരകം, മല്ലി, ഉണക്കിയ തഴുതാമ ഇവയിട്ട് തിളപ്പിച്ച വെള്ളം രണ്ട് ലിറ്റർ ദിവസവും കുടിക്കുന്നത് നല്ലതാണ്. ഷുഗർ ഇല്ലാത്തവർ ആണെങ്കിൽ മേൽ പറഞ്ഞ വെള്ളത്തിൽ അല്പം കച്ചോലം കൂടെ ചതച്ചിട്ട് ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

മുകളിൽ പറഞ്ഞിരിക്കുന്ന നിരീഷണങ്ങളും, പ്രധിവിധികളും എന്റെ സ്വന്തം നിരീക്ഷണത്തിൽ കണ്ടെത്തി, മനുഷ്യ സമൂഹത്തിന് പ്രയോജമാവാൻ വേണ്ടി എഴുതിയവയാണ്. ഈ എഴുതിയത് ആർകെങ്കിലും വിഷമമോ, ബുദ്ധിമുട്ടോ ഉണ്ടാകാൻ വേണ്ടി എഴുതിയതല്ല. കൂടുതൽ വിശദമായി ആരോഗ്യ സംബധമായ എല്ലാ കാര്യങ്ങളും, രോഗ കാരണങ്ങളും, പാലിക്കേണ്ട ജീവിത രീതികളെ കുറിച്ചും തുടർന്നും എഴുതാം

സസ്നേഹം
പാട്രിക് വൈദ്യർ

കടപ്പാട് : പാട്രിക് വൈദ്യർ, കൊച്ചി
FB: https://www.facebook.com/patric.av.9?fref=nf

Leave a Reply

Your email address will not be published. Required fields are marked *